കൊച്ചി: ഐടി, ടെക് മേഖലയിൽ കേരളം വൻ മുന്നേറ്റത്തിന്റെ പാതയിലാണെന്ന് സംസ്ഥാന ഇലക്ട്രോണിക്സ് ആൻഡ് ഐടി സെക്രട്ടറി എസ്. സാംബശിവ റാവു. കേരള മാനേജ്മെന്റ് അസോസിയേഷന്റെ എട്ടാമത് ഡിജിറ്റല്‍ സമ്മിറ്റ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐടി ടവറായ ലുലു ഐടി ടവറിലാണ് ഡിജിറ്റൽ സമ്മിറ്റ് നടക്കുന്നത് എന്നതുതന്നെ ഈ രംഗത്തെ കേരളത്തിന്റെ മാറ്റമാണു വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനസെഷനില്‍ ഗൂഗിള്‍ ക്ലൗഡ് ഇന്ത്യ ആൻഡ് സാര്‍ക്ക് മേഖലകളിലെ എമര്‍ജിംഗ് ആൻഡ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്സ് ഗ്രോത്ത് ലീഡർ സത്യേന്ദ്ര ഖാരെ മുഖ്യപ്രഭാഷണം നടത്തി.
കെഎംഎ പ്രസിഡന്റ് കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. രമേഷ് നായർ സ്വാഗതവും അനിൽ വർമ നന്ദിയും പറഞ്ഞു.